കെവിൻ വധം; ചാക്കോ കുറ്റക്കാരൻ, നിയമനടപടി സ്വീകരിക്കുമെന്ന് കെവിന്റെ അച്ഛന്‍

single-img
22 August 2019

കെവിൻ വധക്കേസിൽ നീനുവിന്റെ അച്ഛന്‍ ചാക്കോയെ ശിക്ഷിക്കാത്തത് ദുഃഖകരമെന്ന് കെവിന്റെ അച്ഛന്‍ പ്രതികരിച്ചു. കോടതി പ്രതികളിൽ നാലുപേരെ വെറുതെ വിട്ടത് ശരിയായില്ല. കുറ്റക്കാരായ എല്ലാവര്‍ക്കും ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. നീനുവിന്റെ അച്ഛൻ ചാക്കോ കുറ്റക്കാരനാണെന്നും കെവിന്റെ അച്ഛന്‍ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇപ്പോൾ കോടതി വെറുതെവിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു. കേസില്‍ ശിക്ഷ മറ്റന്നാള്‍ വിധിക്കും. നീനുവിന്റെ സഹോദരൻ ഉൾപ്പെടെ പത്ത് പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്.
ഈ പത്ത് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു. അതോടൊപ്പം കെവിന്റേത് ദുരഭിമാനക്കൊലയെന്നും കോടതി വിലയിരുത്തി. പക്ഷെ, നീനുവിന്റെ അച്ഛന്‍ ചാക്കോയെ കോടതി വെറുതെ വിടുകയാണുണ്ടായത്.