ശബരിമലയിലെ തന്ത്രിയായി നിയമിക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി കണ്ഠരര് മോഹനര്

single-img
20 August 2019

ശബരിമലയിലെ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകി. തന്നെ കഴിഞ്ഞ 12 വര്‍ഷമായി അകാരണമായി തന്ത്രി പദവിയിൽ നിന്നു മാറ്റി നിർത്തുന്നതായി മോഹനര് ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രത്തിന്റെ ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, ദേവസ്വം കമ്മീഷണർ എന്നിവരെ എതിർ കക്ഷി ആക്കിയാണ് ഹർജി.

ശബരിമല ക്ഷേത്രത്തിൽ ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കഴിഞ്ഞ വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, തന്ത്രികുടുംബത്തിലെ കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം. ക്ഷേത്രത്തിൽ തന്ത്രി കണ്ഠരര് രാജീവര് ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്‍മണ്‍ മഠത്തിലെ ധാരണപ്രകാരം മഹേഷ് മോഹനര് ചുമതലയേറ്റത്.