തായ്‍ലന്‍ഡിന്‍റെ പ്രിയപുത്രിയായ കടല്‍പ്പശുക്കുഞ്ഞ് മരിച്ചു; കാരണം, വയറ്റിലടിഞ്ഞ പ്ലാസ്റ്റിക്കിൽ നിന്നുള്ള അണുബാധ

single-img
19 August 2019

തായ്‍ലന്‍ഡിലെ ഓമനയായ ‘മറിയം’ എന്ന കടല്‍പ്പശുക്കുഞ്ഞ് ജീവന്‍ വെടിഞ്ഞു. ജലത്തിൽ നിന്നും വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയതിനെത്തുടര്‍ന്നുണ്ടായ അണുബാധയാണ് മറിയത്തിന്‍റെ മരണത്തിന് കാരണമായത്. തെക്കുപടിഞ്ഞാറന്‍ തായ്‍ലന്‍ഡിലെ ത്രാങ്ങിലെ ലിബോങ് ദ്വീപിലായിരുന്നു മറിയം. വെള്ളിയാഴ്ച ആയിരുന്നു മറിയത്തിന്‍റെ മരണം. അമ്മയെ നഷ്ട്ടപ്പെട്ട ഈ കടല്‍പ്പശുക്കുഞ്ഞിനെ മേയ് 23 -ന് മറൈന്‍ കോസ്റ്റല്‍ വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ഏകദേശം 40 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകുരടെ സംഘമായിരുന്നു മറിയത്തിനെ പരിചരിച്ചിരുന്നത്. ഇവർ പാലും കടലില്‍ നിന്ന് ശേഖരിച്ച പുല്ലുകളും നല്‍കി പൊന്നുപോലെ നോക്കി. തന്റെ പരിചാകരോട് വലിയ സ്നേഹമായിരുന്നു മറിയത്തിന്. തിരികെയുള്ള ആ സ്നേഹപ്രകടനവും മറ്റും അവളെ എല്ലാവരുടേയും പ്രിയപ്പെട്ടവളാക്കി മാറ്റി.

രാജ്യമാകെ അവള്‍ക്ക് ആരാധകരുണ്ടായിരുന്നു. ഇതിന് മുൻപ് മറിയം ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്ന ചിത്രം വൈറലായിരുന്നു. തായ്‍ലന്‍ഡിലെ സമുദ്ര-തീരദേശ വിഭവ വകുപ്പ് നാഷണല്‍ ‘സ്വീറ്റ് ഹാര്‍ട്ട്’ എന്നായിരുന്നു ഇതിനെ പറഞ്ഞിരുന്നത്.