യോഗി നാളെ യു.പി മന്ത്രിസഭ പുന:സംഘടിപ്പിക്കാൻ സാധ്യതയെന്നു റിപ്പോർട്ട്

single-img
18 August 2019

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന തിങ്കളാഴ്ച വൈകുന്നേരം നടക്കുമെന്ന് റിപ്പോർട്ട്.

അര ഡസൻ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള നിയമസഭാ സാമാജികർക്ക് മന്ത്രാലയത്തിൽ സ്ഥാനം ലഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ചില മന്ത്രിമാരെ ഒഴിവാക്കാൻ സാധ്യതയുണ്ട്, ചിലരുടെ മന്ത്രിസ്ഥാനങ്ങളിൽ മാറ്റം വരും .