നിലപാട് കടുപ്പിച്ചു ഇന്ത്യ ; രാജ്യത്തിൻെറ ആത്​മാഭിമാനത്തിൽ വിട്ടുവീഴ്​ചയില്ല -രാജ്​നാഥ്​ സിങ്​

single-img
18 August 2019

ന്യൂഡൽഹി: ഇന്ത്യയുടെ ആത്​മാഭിമാന​ത്തിൻെറ കാര്യത്തിൽ വിട്ടുവീഴ്​ചയില്ലെന്ന്​​ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. ഇന്ത്യയിൽ രണ്ട്​ ഭരണഘടന ഉണ്ടായിരുന്നു. അതുകൊണ്ടാണ്​ ആർട്ടിക്കൾ 370 റദ്ദാക്കിയത്​. സർക്കാറ​ുണ്ടാക്കുക മാത്രമല്ല രാജ്യത്തെ ശാക്​തീകരിക്കുക കൂടി ബി.ജെ.പിയുടെ ലക്ഷ്യമാണെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. പാക്​ അധീന കശ്​മീരിനെ കുറിച്ച്​ മാത്രമേ ഇനി പാകിസ്​താനുമായി ചർച്ച നടത്തു എന്നും അദ്ദേഹം വ്യക്​തമാക്കി.

രാഷ്​ട്രത്തിൻെറയും ജമ്മുകശ്​മീരിൻെറയും വികസനമാണ്​ മോദി സർക്കാറിൻെറ ലക്ഷ്യം. സമൂഹത്തെ മുസ്​ലിംകളെന്നും ഹിന്ദുക്കളെന്നും മോദി സർക്കാർ വിഭജിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പ്​ ബാലാകോട്ടിനേക്കാളും വലിയ ആക്രമണത്തിന്​ ഇന്ത്യ പദ്ധതിയിടുകയാണെന്ന്​ പാക്​ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിലൂടെ പാകിസ്​താനിലെ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ നശിപ്പിച്ചുവെന്നത് പാക്​​ പ്രധാനമന്ത്രി സമ്മതിക്കുകയാ​ണ്​ ചെയ്യുകയാണ്​ ചെയ്​തതെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രം പാകിസ്​താനുമായി ചർച്ച നടത്തും. ഇന്ത്യക്കെതിരെ നിരന്തരമായി പാകിസ്​താൻ ആരോപണം ഉന്നയിക്കുകയാണെന്നും രാജ്​നാഥ്​ സിങ്​ കുറ്റപ്പെടുത്തി.