Categories: Breaking News

കെവിന്‍ വധം: ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി;വിധി പറയുന്നത് മാറ്റി

കോട്ടയം: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റെ മരണം ദുരഭിമാനക്കൊലയാണോ എന്നതില്‍ സ്ഥിരീകരണം വേണമെന്ന് കോടതി പറഞ്ഞു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വിദിച്ചെങ്കിലും പ്രതിഭാഗം ഇത് നിഷേധിക്കുകയായിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.

കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് കേസിലെ മുഖ്യ സാക്ഷി ലിജോയോട് ഷാനു പറഞ്ഞിരുന്നു.അതുകൊണ്ട് തന്നെ കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.അതേസമയം, കെവിന്റേത് ദുരഭിമാനക്കൊലയല്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്. ഇതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് വിധി പറയാന്‍ മാറ്റിയത്.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ അടക്കം ആകെ 14 പ്രതികളാണ് കേസിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 2019 ജൂലൈ 30 ന് വിചാരണ പൂര്‍ത്തിയാക്കി. അതേസമയം 114സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇതില്‍ ആറ് പേര്‍ കൂറുമാറി. 258 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.

മേയ് 26നാണ് എസ്.എച്ച്‌ മൗണ്ട് പിലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ വീട്ടുകാരുടെ അനിഷ്ടം വകവെയ്ക്കാതെ കൊല്ലപ്പെട്ട കെവിന്‍ വിവാഹം ചെയ്തതിനു പിന്നാലെയായിരുന്നു ക്രൂരമര്‍ദ്ദനവും കൊലപാതകവും

This post was last modified on August 14, 2019 12:46 pm

Share

Recent Posts

  • Movies

‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’; ‘ദൃശ്യം’ സിനിമയുടെ ചൈനീസ് റീമേക്ക് ഡിസംബര്‍ 20ന് റിലീസ് ചെയ്യുന്നു

ഇതോടെ മലയാളത്തില്‍ നിന്ന് ആദ്യമായി രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക്ചെയ്യപ്പെടുന്ന ചിത്രം എന്ന ഖ്യാതിയും ദൃശ്യത്തിന് സ്വന്തമാകും.

4 hours ago
  • Latest News
  • National

സവര്‍ക്കറെ പോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കണം; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശിവസേന

ഇതുപോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൊടുക്കല്‍ വാങ്ങലുകളില്ല

5 hours ago
  • Breaking News
  • National

രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത; യുപിയിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ ബന്ധു ലൈംഗികമായി ആക്രമിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

5 hours ago
  • Kerala

കോടതിക്കെതിരെ പരാമർശം നടത്തിയിട്ടില്ല; ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു: മന്ത്രി ജി സുധാകരൻ

കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ.

5 hours ago
  • Featured
  • National

ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നല്‍കി; 70,000 രൂപയും മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ഭർതൃവീട്ടില്‍ നിന്നും നവ വധു കടന്നു

ഈ മാസം ഒമ്പതിനാണ് ഛോട്ടാ പര സ്വദേശി പ്രവീണും ആസംഗഡ് സ്വദേശി റിയയും തമ്മിലുള്ള വിവാഹം നടന്നത്.

6 hours ago

This website uses cookies.