മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും;കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം

single-img
14 August 2019

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച്‌ തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ആയിരിക്കും ജോലി നല്‍കുക. ഇതിന് പുറമെ നാല് ലക്ഷം രൂപയുടെ ധനസഹായം ബഷീറിന്റെ കുടുംബത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.