മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി പറയില്ല: എം ടി രമേശ്

single-img
13 August 2019

മഴക്കെടുതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സഹായം നൽകണമെന്ന് ബിജെപി. ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.

അതേപോലെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി പറയില്ലെന്ന് എം ടി രമേശ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങുന്നവരുടെ കൊടിയുടെ നിറം നോക്കി തടയരുത്. പകരം അവർ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഈ കാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു.