Categories: Movies

തെലുങ്ക് സിനിമ കണ്ടന്റിലും മെയ്ക്കിംഗിലും വ്യത്യസ്തമാണ്: കല്യാണി പ്രിയദര്‍ശൻ

പ്രശസ്ത സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രത്യേകിച്ച് തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. ഇപ്പോൾ രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.

സുധീര്‍ വര്‍മ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വര്‍ഷം മുൻപ് വരെ തെലുങ്ക് സിനിമയെ കുറിച്ച് തനിക്ക് കാര്യമായ ബോധ്യമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ അവസ്ഥ മെച്ചപ്പെട്ടുവെന്നും കല്യാണി പ്രിയദര്‍ശൻ പറയുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രിയദര്‍ശൻ ഇക്കാര്യം പറയുന്നത്. നമ്മുടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ വന്ന് ഭാഷ പഠിക്കുന്നവരാണ് ഭൂരിഭാഗം നായികമാരും. ഒരു ദിവസം മലയാളം സിനിമയുടെ ചിത്രീകരണം, അടുത്ത ദിവസം തമിഴ്, പിന്നീട് ഹൈദരബാദില്‍ വന്ന് തെലുങ്ക് സംസാരിക്കാൻ ശ്രമിക്കുന്നു, അങ്ങനെയായിരുന്നു.അത് ഒരു ശീലമായതിനാല്‍ പിന്നീട് പ്രശ്‍നമില്ല- കല്യാണി പ്രിയദര്‍ശൻ പറയുന്നു.

തെലുങ്ക് സിനിമകൾ അതിന്റെ ഫോര്‍മുലയില്‍ നിന്ന് മാറുന്ന സമയത്ത് എത്തിയതില്‍ സന്തോഷമുണ്ട്. ഇപ്പോൾ ഇവിടെ പുതിയ നല്ല പ്രൊജക്റ്റുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. ഏതാനുംവര്‍ഷം മുമ്പ് അങ്ങനെയായിരുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.ഇപ്പോൾ തെലുങ്ക് സിനിമ കണ്ടന്റിലും മേയ്‍ക്കും വ്യത്യസ്‍തമാണ്- കല്യാണി പ്രിയദര്‍ശൻ പറയുന്നു.

This post was last modified on August 13, 2019 10:36 pm

Share

Recent Posts

  • Movies

അഭിനയ കാര്യത്തില്‍ കൊതിപ്പിക്കുന്നത് രണ്ട് നടിമാർ; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

പാര്‍വതിയെ എന്നെങ്കിലും എന്റെ അടുത്തു കിട്ടായാല്‍ ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യമുണ്ട്.

5 hours ago
  • Kerala

നാട്ടുകാര്‍ നോക്കിനില്‍ക്കെ ബാറിന് മുന്നില്‍ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബിനോയ് യുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

6 hours ago
  • Kerala

ഓടിക്കൊണ്ടിരുന്ന ട്രെയ്‍ലറിൽ നിന്നും പൈലിങ് റിഗ് മരത്തിൽ കുടുങ്ങി; ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകൾ

വിവരം ലഭിച്ചതിനെ തുടർന്ന് തിരൂരിൽനിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

6 hours ago
  • National

ശബരിമല: സുപ്രീം കോടതി ഉത്തരവിൽ വ്യക്തതയില്ല: സീതാറാം യെച്ചൂരി

കേസിൽ വിശാല ബഞ്ചിന്‍റെ തീർപ്പ് വരുംവരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി.

6 hours ago
  • Oman
  • Pravasi

49ാം ദേശീയ ദിനം: പ്രവാസികള്‍ ഉള്‍പ്പടെ 332 തടവുകാരെ ഒമാൻ മോചിപ്പിക്കുന്നു

ഇവരില്‍ 142പേര്‍ പ്രവാസികളാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

7 hours ago
  • Latest News
  • National

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമവും കൂടി നിലവില്‍ വന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കും: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഈ ആഗ്രഹങ്ങൾ നടപ്പിലായ സ്ഥിതിക്ക് ഇനി ജനസംഖ്യാ നിയന്ത്രണ നിയമം കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

7 hours ago

This website uses cookies.