Categories: BusinessNational

ആറ് മാസത്തിനിടയില്‍ ഡോളറിനെതിരെ രൂപ അതിന്റെ ഏറ്റവും താഴ്ന്ന മൂല്യത്തില്‍

രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഇന്ന് മുംബൈ ഓഹരി സൂചിക വ്യാപാരം അവസാനിച്ചപ്പോള്‍ 623.75 പോയിന്‍റ് ഇടിഞ്ഞ് (1.66 ശതമാനം) 36,958.16 ല്‍ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 183.80 പോയിന്‍റ് താഴ്ന്ന് 10,925.85 ല്‍ വ്യാപാരം അവസാനിച്ചു. അതേപോലെ വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 0.4 ശതമാനത്തിന്‍റെ ഇടിവ് നേരിട്ട് വ്യാപാരം അവസാനിച്ചപ്പോള്‍ 71.35 എന്ന താഴ്ന്ന നിരക്കിലാണ്.

ഇത് കഴിഞ്ഞ് ആറ് മാസത്തിനിടയില്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. അമേരിക്ക – ചൈന വ്യാപാര യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും അര്‍ജന്‍റീനയിലെ തെരഞ്ഞെടുപ്പ് ഫലവുമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയെ വന്‍ ഇടിവിലേക്ക് നയിച്ചത് എന്നാണു വിലയിരുത്തപ്പെടുന്നത്.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുമെന്ന പ്രഖ്യാപനം നീളുന്നതും പ്രതിസന്ധിക്ക് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

This post was last modified on August 13, 2019 7:05 pm

Share

Recent Posts

കുഞ്ചാക്കോ, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍; ‘പട’ ഒരുങ്ങുന്നു

സംസ്ഥാനത്തെ ക്ഷുഭിത യൗവന കാലമായ1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

15 hours ago

‘കാവൽ’ ; ആക്ഷന്‍ ഫാമിലി ഡ്രാമയുമായി സുരേഷ് ഗോപി എത്തുന്നു

ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഇത് ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

15 hours ago

ഡല്‍ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; മത്സരി​ക്കു​ന്ന​തി​ൽ കോടീശ്വരന്മാര്‍ 164പേ​ർ

സ്ഥാനാര്‍ത്ഥികളില്‍ ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം 50 കോ​ടി​ക്കു മു​ന്നി​ലാ​ണ് സ്വ​ത്ത്.

15 hours ago

റിപ്പബ്ലിക് ദിനം: യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ അവധി പ്രഖ്യാപിച്ചു

ചടങ്ങില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

16 hours ago

പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിൽ ജയിക്കില്ല; കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് കെ മുരളീധരന്‍

ഇവിടെ എല്ലാവര്‍ക്കും കെപിസിസി മതി. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബൂത്തിലിരിക്കേണ്ട പലരും ഇപ്പോൾ കെപിസിസി ഭാരവാഹികളായി.

16 hours ago

ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാം; റെഫ്രിജറേറ്റര്‍ വിപണിയിലെത്തിച്ച് സാംസങ്ങ്

പാലിൽ തൈര് ചേര്‍ത്ത് റെഫ്രിജറേറ്ററില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്‍മന്റേഷന്‍ ചെയ്യും എന്നതാണ് ഇതിന്റെ സാങ്കേതികത.

16 hours ago

This website uses cookies.