വിമാനം വേണ്ട, ജനങ്ങളോടു സംസാരിക്കാനുള്ള സ്വാതന്ത്ര്യം മതി:കശ്മീരിൽ പോകുമെന്ന് രാഹുൽ.

single-img
13 August 2019

ജമ്മു: ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണര്‍ സത്യപാല്‍മാലിക്കിന്‍റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം.- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് ശേഷം ജമ്മുകശ്മീരില്‍ സംഘര്‍ഷം നടക്കുന്നുവെന്ന രാഹുലിന്‍റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. രാഹുലിനെപോലെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നെന്നും വിമാനം അയച്ചുതരാമെന്നും ഇവിടെയെത്തി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം രാഹുല്‍ പ്രതികരിക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ ക്ഷണം രാഹുല്‍ സ്വീകരിച്ചത്. സന്ദര്‍ശനത്തിന്‍റെ തിയതിയോ മറ്റ് വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.