വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; നാല്‍പ്പതിലധികം ആളുകളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

12 August 2019

വയനാട് ജില്ലയിലെ പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്.
ഇന്ന് ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീർവാരം സ്കൂളിലെ ക്യാമ്പിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.