ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലീങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

single-img
12 August 2019

ആന്ധ്രാപ്രദേശിലുള്ള കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലീങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. പ്രദേശത്തെ ബിജെപിയുടെ രാജ്യസഭാ എംപി ടിജി വെങ്കടേഷിന്‍റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

‘ബിജെപി ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതായും കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുള്‍പ്പെടേയുള്ള ബില്ലുകള്‍ പാസാക്കുന്നതിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണിലായിരുന്നു വെങ്കടേഷ് ബിജെപിയില്‍ ചേര്‍ന്നത്.