ദുരന്തഭൂമിയായി കവളപ്പാറ;മഴക്കെടുതിയില്‍ മരണം 62 കവിഞ്ഞു;മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

single-img
11 August 2019

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 62 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്.

മലപ്പുറത്ത് 19 പേരുടെ ജീവനാണ് കനത്ത മഴ കാരണം നഷ്ടപ്പെട്ടത്. കോഴിക്കോട് 14 ഉം, വയനാട് 10, കണ്ണൂര്‍ 5, ഇടുക്കി 4, തൃശ്ശൂര്‍ 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് ഓരോ ജില്ലയിലേയും മരണ സംഖ്യ.

അ​തി​തീ​വ്ര മ​ഴ​ക്ക്​​ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും 12ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലും 13ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 14ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മലപ്പുറം കവളപ്പാറയിൽ ഇതുവരെ 9 മൃതദേഹങ്ങൾ കണ്ടെത്തി. കവളപ്പാറയിലും വയനാട് പുത്തുമലയിലും അൽപസമയിത്തിനകം മണ്ണിനടിയിൽപെട്ടവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. കവളപ്പാറയിൽ തിരച്ചിലിനായി സൈന്യമെത്തും. അതേസമയം വയനാട്ടിലെ ദുരന്ത മേഖലകൾ സന്ദർശിക്കാൻ ഇന്ന് രാഹുൽ ഗാന്ധി കേരളത്തിലെത്തും.