മഴക്കെടുതിയില്‍ മരണം 42:നാ​ടൊ​ന്നി​ച്ച്‌ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യെ നേ​രി​ടും: തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്; മു​ഖ്യ​മ​ന്ത്രി • ഇ വാർത്ത | evartha
Latest News

മഴക്കെടുതിയില്‍ മരണം 42:നാ​ടൊ​ന്നി​ച്ച്‌ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യെ നേ​രി​ടും: തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്; മു​ഖ്യ​മ​ന്ത്രി

തിരുവന്തപുരം: കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതി നാടൊന്നിച്ച്‌ നേരിടുമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭീതിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 80 ഓളം ഉരുള്‍പ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Press Meet

Posted by Chief Minister's Office, Kerala on Friday, August 9, 2019

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ 42 മ​ര​ണ​ങ്ങ​ളാ​ണ് സംസ്ഥാനത്ത് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 1,80,138 പേ​രെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. 29,997 കു​ടും​ബ​ങ്ങ​ളാ​ണ് മാ​റി താ​സ​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി. വ​യ​നാ​ട്ടി​ല്‍ മ​ഴ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ണ്ടും മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നമുക്കത് പരിഹരിക്കാം. എന്നാല്‍, ജീവന്‍ നഷ്ടപ്പെട്ടാല്‍ അങ്ങനെയല്ല. അതുകൊണ്ട് എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണം. ജീവന്‍ രക്ഷിക്കാന്‍ പ്രധാന്യം നല്‍കണം. എല്ലാവര്‍ക്കും ഒത്തൊരുമിച്ച്‌ നിന്നാല്‍ ഇതിനെ തരണം ചെയ്യാം. ജനപ്രതിനിധികളും ജനങ്ങളും ഒന്നിച്ച്‌ നില്‍ക്കണം. ഇനിയുള്ള മൂന്ന് ദിനങ്ങള്‍ അവധിയായിരിക്കാം. എന്നാല്‍, സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.