സംസ്ഥാനത്തെ ജയിലുകളില്‍ സ്ഥലമില്ല; ; തടവുകാരെ കാശ്മീരില്‍ നിന്നും യുപിയിലേക്ക് മാറ്റുന്നു

single-img
9 August 2019

ജമ്മു കാശ്മീരിൽ സൈന്യത്തിനു നേര്‍ക്ക് കല്ലേറ് നടത്തിയ കേസുകളിലെ 30 പ്രതികളെ സംസ്ഥാനത്തെ ജയിലില്‍നിന്ന് യുപിയിലെ ആഗ്ര ജയിലേക്ക് മാറ്റുന്നു. ഇവരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ആഗ്രയിലേക്കു കൊണ്ടുപോയത്.

വരുന്ന ആഴ്ചയിലെ ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തടവുകാരെ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റിയത്. യുപിയിലെ ആഗ്ര ജയിലില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ കാശ്മീർ വിഭജന ബില്ലിന് ശേഷം ഉണ്ടായ പ്രതിഷേധങ്ങളില്‍ നിരവധി പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ജയിലുകളില്‍ സ്ഥലമില്ലാതെയായി. അതിനാലാണ് തടവുകാരെ സംസ്ഥാനത്തിനു പുറത്തേക്കുകൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ബന്ധിതമായത്.