യുവ സംവിധായകൻ നിഷാദ് ഹസനെ മുഖം മൂടി സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

single-img
7 August 2019

മലയാള സിനിമയിലെ യുവ സംവിധായകനായ നിഷാദ് ഹസനെ മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് പുലർച്ചെ തൃശൂർ ജില്ലയിലെ പാവറട്ടിയിൽ വെച്ചാണ് നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഈ സമയം ഭ്രാര്യയോടൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസന്‍.

ആക്രമണത്തിൽ നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റതിനെ തുടർന്ന് ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിഷാദിന്റെ സിനിമയുടെ മുൻ നിർമ്മാതാവ് സി ആർ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞു. ഇതിനെ തുടർന്ന് മുൻ നിർമ്മാതാവായ സി ആർ രണ ദേവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പേരാമംഗലം പോലീസ് അറിയിച്ചു.

മലയാളത്തിൽ പുറത്തിറങ്ങിയ വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. തൃശൂര്‍ നഗരത്തില്‍ വെച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു മുഴുവന്‍ സിനിമ ചിത്രീകരിച്ച് ലോക റെക്കോര്‍ഡ് നേടിയ ചിത്രമാണ് ‘വിപ്ലവം ജയിക്കാനുള്ളതാണ്’.