കശ്മീർ വിഭജനബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതില്‍ പാർട്ടിക്കുള്ളിൽ പ്രതിഷേധം: രാജ്യസഭ വിപ് രാജിവെച്ചു

single-img
5 August 2019

കശ്മീര്‍ വിഭജനബില്ലിലെ നിലപാടിന്റെ പേരിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യസഭ വിപ് ഭുവനേശ്വര്‍ കലിത രാജിവച്ചു.

രാജ്യത്തിന്റെ വികാരം മാറിയെന്നും അത് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും ആരോപിച്ചാണ് രാജി. കശ്മീര്‍ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്നും കലിത പറയുന്നു.

കശ്മീര്‍ വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത തുടരുകയാണ്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് ഗുലാം നബി ആസാദിന്റെ നിലപാട്.

രണ്ട് ദിവസം മുന്‍പ് ബില്ലിനെപ്പറ്റി അറിയിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറ​ഞ്ഞു. പ്രതിഷേധം ശക്തമാക്കുമെന്ന്  തൃണമുല്‍ നേതാവ് ഡെറക് ഒബ്രീന്‍  പറഞ്ഞു. ബിജെപി അവരുടെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറ​ഞ്ഞു.