ജമ്മു കശ്മീരിനെ രണ്ടാക്കി;ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശം

single-img
5 August 2019
Jammu and Kashmir will be a Union Territory with an assembly while Ladakh will be a Union Territory without an assembly,

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും.ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശ പദവി റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനവും അമിത് ഷാ പ്രഖ്യാപിച്ചു.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ്‌ വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും.

കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35A യും ഇല്ലാതാവും.