എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ അനിത തച്ചങ്കരി അന്തരിച്ചു

single-img
5 August 2019

സംസ്ഥാനത്തെ എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ അനിത തച്ചങ്കരി അന്തരിച്ചു. അവർക്ക് 54 വയസ്സായിരുന്നു. എറണാകുളത്തുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. വളരെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കോന്തുരുത്തിയിലുള്ള സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും. കൊച്ചിയിൽ പ്രവർത്തിക്കുന്ന സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു.