കാശ്‌മീര്‍ വിഭജനം:ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്;രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

single-img
5 August 2019

മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 553 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 166 പോയിന്റ് നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്.

പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, ഇൻഫ്ര, ഐ.ടി ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

കശ്മീരിലെ സ്ഥിതിഗതികൾ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.58 എന്ന നിരക്കിലാണ് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യം.