നിര്‍മല സീതാരാമന്‍ കഴിവുകെട്ട ധനമന്ത്രി; ആഞ്ഞടിച്ച് രാഹുല്‍

single-img
2 August 2019

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിര്‍മ്മല സീതാരാമനെ കഴിവില്ലാത്തവര്‍ എന്ന് വിളിച്ചുകൊണ്ട്, രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സമ്പദ് വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഉയര്‍ച്ചയിലേക്കുള്ള ഒരു നടപടിപോലും ധനമന്ത്രാലയം സ്വീകരിച്ചിട്ടില്ല. കഴിവുകെട്ട ധനമന്ത്രി സാമ്പത്തികമേഖല പുരോഗതിയിലേക്കെന്ന് പ്രധാനമന്ത്രിയെ വിശ്വസിപ്പിക്കുകയാണ്. എന്നാല്‍ വന്‍ സാമ്പത്തിക മാന്ദ്യമാണ് വരാന്‍ പോകുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി സമ്പദ് വ്യവസ്ഥയുടെ പാളം തെറ്റിയിരിക്കുകയാണ്. ഈ തുരങ്കത്തിന്റെ ഒരറ്റത്തുപോലും വെളിച്ചം കാണുന്നില്ല. എന്നാല്‍ നിങ്ങളുടെ കഴിവുകെട്ട ധനമന്ത്രി അവിടെ വെളിച്ചമുണ്ടെന്ന് പറയുന്നു. എന്നെ വിശ്വസിക്കൂ, സാമ്പത്തിക മാന്ദ്യത്തിന്റെ തീവണ്ടിയാണ് ചൂളംവിളിച്ചുവരുന്നത്” രാഹുല്‍ ട്വീറ്റ് ചെയ്തു.