ഇത് നസ്രിയയുടെ സ്വന്തം ഓറിയോ

single-img
1 August 2019

നസ്രിയയ്ക്ക് പണ്ടുമുതലേ വളര്‍ത്തുമൃഗസ്‌നേഹം കൂടുതലാണ്. ഇപ്പോൾ നസ്രിയയുടെ ഏറ്റവും പ്രിയ കൂട്ടുകാരനാണ് ഓറിയോ. തന്റെ ഈ പെറ്റിനോട് മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിപ്പിക്കുന്ന ഒരു വീഡിയോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. മമ്മിയും പിന്നെ ഓറിയോ ബേബിയും എന്നാണ് വീഡിയോയെ നസ്രിയ വിശേഷിപ്പിക്കുന്നത്.

View this post on Instagram

#nazriya #oreodog #shihtzupuppy #shihtzu

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

ഇത് തനിക്ക് ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ പറയുന്നത്. സിനിമാ മേഖലയിൽ എല്ലാവര്ക്കും പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. പലപ്പോഴും സിനിമാസെറ്റുകളിലും ഓറിയോ നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്.

വെള്ള കറുപ്പ് നിറങ്ങൾ ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞന്‍ നായയുടെ പ്രത്യേകത. ഓറിയോ, ഇവൻ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. വിവാഹശേഷം ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു.

ബാംഗ്ലൂര്‍ ഡെയ്സ് സിനിമ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും അദ്ദേഹത്തിന്റെ സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ശരിക്കും ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത് എന്നാണ് നസ്രിയ പറയുന്നത്. ഇപ്പോൾ ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു.