ഉന്നാവോ; കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്ക; യുപി പോലീസിനെ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ

single-img
31 July 2019

ഉന്നാവോ ലൈംഗികാതിക്രമണ – വാഹനാപകട അന്വേഷണങ്ങളിൽ യുപി പോലീസിനെ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ. മാത്രമല്ല കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

അപകടത്തിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ സംസ്‌കാരം ഇന്ന് ഗംഗാഘട്ടില്‍ നടന്നു. ഉന്നാവോ വിഷയത്തിൽ പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് പുറമെ ബിജെപി നേതാവും ഉന്നാവോയിലെ ബ്ലോക് പ്രസിഡന്റുമായ അരുണ്‍ സിങ് എന്നയാളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ ഏഴാമതായിട്ടാണ് ഇയാളുടെ പേരുള്ളത്. പെൺകുട്ടിയുടെ ഗ്രാമത്തിലെ പ്രധാന ബിജെപി നേതാവ് കൂടിയാണ് അരുണ്‍ സിങ്.