കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍

single-img
31 July 2019

കേരളത്തിൽ കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
കരിപ്പൂർ സ്വകാര്യവല്‍ക്കരണം പരിഗണനയിലില്ലെന്ന് കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് അറിയിച്ചത്.

കേരളത്തിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരണം മാത്രമാണ് തത്വത്തില്‍ അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാത്താവളങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ തിരുവനതപുരം മാത്രം സംസ്ഥാന സർക്കാർ ഇടപെടലിൽ ഇപ്പോഴും തർക്കത്തിൽ തുടരുകയാണ്.