മുത്തലാഖ് ബില്‍: മുസ്ലീം സ്ത്രീകളോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തി: പ്രധാനമന്ത്രി

single-img
30 July 2019

മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. പുരാതന – മധ്യകാലത്തെ ഒരു സമ്പ്രദായം ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളി.

ഇന്ത്യന്‍ പാര്‍ലമെന്റ് മുത്തലാഖ് നിര്‍ത്തലാക്കുകയും മുസ്ലീം സ്ത്രീകളോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തുകയും ചെയ്യുന്നു. ഇത് ലിംഗനീതിയുടെ വിജയമാണ്, അത് സമൂഹത്തില്‍ കൂടുതല്‍ തുല്യത കൈവരിക്കും. രാജ്യം ഇന്ന് സന്തോഷിക്കുന്നു എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

എന്നാല്‍, 2014 മുതല്‍ രാജ്യത്ത് മുസ്ലീങ്ങള്‍ നേരിടുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് മുത്തലാഖ് ബില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു.