മാന്നാറില്‍ തീപിടിത്തം; ജ്വല്ലറി പൂർണമായും കത്തിനശിച്ചു

single-img
28 July 2019

ചെങ്ങന്നൂരിന് സമീപമുള്ള മാന്നാറിൽ ജ്വല്ലറിയ്ക്ക് തീപിടിച്ചു. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്.

അപകടത്തിൽ ജ്വല്ലറി പൂർണമായും കത്തിനശിച്ചു. വിവരം അറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്സുമാണ് തീയണച്ചത്. ഇതിൽ നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു . ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.