അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡാ​ൻ​സ് ബാറുകള്‍; പോ​ലീ​സ് 96 യു​വ​തി​ക​ളെ ര​ക്ഷി​ച്ചു

single-img
28 July 2019

ഒ​ഡീ​ഷ​ തലസ്ഥാനത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡാ​ൻ​സ് ബാ​റു​ക​ളി​ൽ​നി​ന്ന് പോ​ലീ​സ് 96 യു​വ​തി​ക​ളെ ര​ക്ഷി​ച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പല സംഘങ്ങളായി പിരിഞ്ഞ് ലക്ഷ്മി സാഗറിലും കട്ടക്ക് റോഡിലുമായുള്ള 11 ബാറുകളിലും ഒരേ സമയം പരിശോധന നടത്തിയാണ് സ്ത്രീകളെ രക്ഷിച്ചത്. ഇവിടെയുള്ള ബാറുകളിലേക്ക് എത്തിച്ച പ​ശ്ചി​മ​ബം​ഗാ​ൾ, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, മും​ബൈ, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​തി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യത്.

സംസ്ഥാനത്ത് വ്യാ​ജ ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ലാ​ണ് ഡാ​ൻ​സ് ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് അറിയിച്ചു. മാത്രമല്ല, സ്ത്രീകളെ നൃത്തം ചെയ്യിക്കാന്‍ ബാറുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പ്രത്യേകമായി നടക്കുന്ന ചടങ്ങുകളില്‍ അനുമതിയോടെ നൃത്ത പരിപാടികള്‍ അവതരിപ്പിക്കാനുള്ള ലൈസന്‍സിന്റെ മറവിലാണ് ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.