ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നല്‍കാത്തത് എസ്എഫ്ഐ: വിമര്‍ശനവുമായി എഐഎസ്എഫ്

single-img
28 July 2019

ഇന്ന് നടന്ന എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും എസ്എഫ്ഐക്ക് വിമര്‍ശനം. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നല്‍കാത്തത് എസ്എഫ്ഐ എന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് എഐഎസ്എഫ് അവതരിപ്പിച്ചു. കെഎസ് യു വില്‍ നിന്നോ എബിവിപിയില്‍ നിന്നോ ക്യാമ്പസുകളില്‍ എഐഎസ്എഫിന് യാതൊരു ഭീഷണിയുമില്ല.

Doante to evartha to support Independent journalism

പക്ഷെ ജില്ലയിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐയില്‍ നിന്നുമാണ് എഐഎസ്എഫിന് ഏറ്റവും അക്രമം നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.