അടൂരിനെന്തിനാണ് അസഹിഷ്ണുതയെന്ന് കുമ്മനം

single-img
27 July 2019

ആൾക്കൂട്ട ആക്രമണത്തെ എതിർക്കാൻ ശ്രീരാമ മന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്ന് മുതിർന്ന ബിജെപി നേതാവും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ആൾക്കൂട്ട ആക്രമണത്തെ എതിർക്കാൻ ശ്രീരാമ മന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ല. രാമനെ അടൂർ ഗോപാലകൃഷ്ണൻ വർഗീയമായി ചിത്രീകരിച്ചു.

ജയ് ശ്രീറാം വിളിയോട് അടൂരിന് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും ജയ് ശ്രീറാം വിളി എങ്ങനെയാണ് തൊട്ടു കൂടാത്തതാകുന്നതെന്നും കുമ്മനം ചോദിച്ചു. അതേസമയം, ബി ജെ പി വക്താവ് ഗോപാലകൃഷ്ണന്‍റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും കുമ്മനം വ്യക്തമാക്കി.

ജനങ്ങൾ രാമനെ മര്യാദ പുരോഷത്തമനായാണ് കാണുന്നത്. ആ ശ്രീരാമനെ വർഗീയമായി ചിത്രീകരിക്കുകയാണ് അടൂർ ഗോപാലകൃഷ്ണനെപ്പോലുള്ളവരെന്നും കുമ്മനം കുറ്റപ്പെടുത്തി.