‘കാസര്‍കോടന്‍ മെസി’; തേടിയെത്തുന്നത് ലോകോത്തരതാരങ്ങള്‍; വീഡിയോ…

single-img
25 July 2019

ഫുട്ബാളില്‍ മാന്ത്രിക പ്രകടനം കാഴ്ചവെക്കുന്ന 13കാരന് വിദേശ താരങ്ങളില്‍നിന്നടക്കം അഭിനന്ദന പ്രവാഹം. കാസര്‍കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്‌റൂഫിന്റെ മിന്നും പ്രകടനമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ഇവനെ ഇപ്പോള്‍ തന്നെ ടീമിലെടുക്കണമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍താരം ഇയാന്‍ ഹ്യൂം ഈ മിടുക്കന്റെ പ്രകടനം കണ്ടയുടന്‍ ആവശ്യപ്പെട്ടത്. മൂന്നു കളിക്കരെ മറികടന്ന് ചെളിനിറഞ്ഞ മണ്ണില്‍ ഗോള്‍ നേടാന്‍ സഹായിക്കുന്ന മഹ്‌റൂഫിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധരുടെ പേജില്‍ ഷെയര്‍ ചെയ്തതോടെയാണ് ഈ കൊച്ചുമിടുക്കന്‍ വൈറലായത്.

കൂട്ടുകാരോടൊപ്പം മഴയത്തു കളിക്കാനിറങ്ങിയതായിരുന്നു മെഹ്‌റൂഫ്. പ്രതിരോധത്തില്‍ തന്നെക്കാള്‍ ഉയരമുള്ള മൂന്ന് താരങ്ങളെ അനായാസം മറികടന്നാണു മെഹറൂഫ് പന്തുമായി മുന്നേറുന്നത്. എതിരാളികളുടെ ഗോള്‍ പോസ്റ്റിന് മൂലയില്‍നിന്നു സഹകളിക്കാരന് ഗോള്‍ നേടാന്‍ പാസും നല്‍കുന്നു. ഗോളിനു ശേഷമുള്ള ആഹ്ലാദവും കാണാം.

This is Mahroof 13year old boy from Kasaragod. He is such a raw talent and we request the clubs to Scout him and groom him. #Manjappada #Future

Posted by Manjappada Kerala Blasters Fans on Tuesday, July 23, 2019