'കുടചൂടി ട്രെയിന്‍ യാത്ര'; ചോര്‍ന്നൊലിക്കുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് ലൈവ് വീഡിയോയുമായി നടന്‍ വിനോദ് കോവൂര്‍ • ഇ വാർത്ത | evartha
Featured

‘കുടചൂടി ട്രെയിന്‍ യാത്ര’; ചോര്‍ന്നൊലിക്കുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് ലൈവ് വീഡിയോയുമായി നടന്‍ വിനോദ് കോവൂര്‍

നടന്‍ വിനോദ് കോവൂറിന്റെ ഫേസ്ബുക്ക് ലൈവ് വൈറലാകുന്നു. ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ദുരിതയാത്രയാണ് അദ്ദേഹം ലൈവ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ട്രെയിനിലെ മഴ നനഞ്ഞുകൊണ്ടുള്ള യാത്രയെന്ന് വിശേഷിപ്പിച്ചാണ് വിനോദ് കോവൂര്‍ വീഡിയോ പങ്കുവെയ്ക്കുന്നത്.

യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടിയും യാത്ര ചെയ്യുന്നതായി വീഡിയോയില്‍ കാണാം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനുള്ളിലും മഴ ചോരുന്നതായി വിനോദ് കോവൂര്‍ പറയുന്നു. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപ്പേര്‍ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് ഇന്റര്‍സിറ്റി എക്‌സ്പ്രസ്. കോഴിക്കോട് വരെയുള്ള യാത്രയിലാണ് വിനോദ് കോവൂറിന് ഈ അനുഭവം നേരിട്ടത്.

Posted by Vinod Kovoor on Saturday, July 20, 2019