വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററില്‍ നിര്‍ഭയ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ ചിത്രവും; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദത്തില്‍ • ഇ വാർത്ത | evartha
National

വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററില്‍ നിര്‍ഭയ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ ചിത്രവും; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദത്തില്‍

വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തിറക്കിയ ബോധവത്കരണ പോസ്റ്ററില്‍ പടം മാറിപ്പോയി. നിര്‍ഭയ കേസില്‍ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ഫോട്ടോയാണ് ബോധവല്‍കരണ പോസ്റ്ററില്‍ വെച്ചിരിക്കുന്നത്.

സംഭവം വിവാദമായിരിക്കുകയാണ്. ഡല്‍ഹിയില്‍ 2012 ഡിസംബറില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബസ് ഡ്രൈവര്‍ മുകേഷ് സിങ്ങിന്റെ ചിത്രവും രണ്ടു പ്രശസ്തരുടെ ചിത്രങ്ങളും വച്ചാണു പോസ്റ്ററടിച്ചിരിക്കുന്നത്. പടം മാറിപ്പോയതു മൂലം പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.