കടല്‍ ക്ഷോഭം ശക്തം; ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് വിലക്ക്

single-img
20 July 2019

സംസ്ഥാനത്തുടനീളം കാലവര്‍ഷം കനത്തതിനെ തുടർന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കടൽക്ഷോഭം ശക്തമായതിനെ തുടർന്ന് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി.

ഈ മാസം 20 മുതൽ ഏഴുദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കടലാക്രമണത്തെ തുടർന്ന് ശംഖുമുഖത്ത് വലിയതോതിൽ തീരശോഷണം സംഭവിച്ചിട്ടുണ്ട്. തുടര്‍ന്നാണ്‌ അപകട സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയത്.

ബീച്ചിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകർന്നിട്ടുള്ളതുമായ കൽകെട്ടുകളുടെ ഭാഗങ്ങളിൽ പ്രത്യേകം സുരക്ഷാ വേലി നിർമ്മിക്കും. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകളോടും നിയന്ത്രണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.