‘മുഖ്യമന്ത്രി വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി’; ആയുധം താഴെവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്ന് മുല്ലപ്പള്ളി

single-img
20 July 2019

മുഖ്യമന്ത്രി വലിയ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാല്‍ അദ്ദേഹത്തിന് പ്രവര്‍ത്തകരോട് ആയുധം താഴെവെക്കാന്‍ പറയാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള സര്‍വ്വകലാശാല കൗമാര കുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമാണ്.

പിഎസ്‌സിയിലെ പിന്‍വാതില്‍ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒന്നാം പ്രതിയുടെ വീട് പിഎസ്‌സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

നെടുങ്കണ്ടത്ത് കസ്റ്റഡിമര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കിയതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണ്. സിഒടി നസീര്‍ വധശ്രമക്കേസില്‍ ആരോപണ വിധേയനായ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു .കേസില്‍ പ്രാഥമിക നടപടികള്‍ പോലും പോലീസ് പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.