വിധാന്‍ സൗധയോ, 'സത്ര'മോ ?: സഭയ്ക്കുള്ളില്‍ ഉണ്ടും ഉറങ്ങിയും ബിജെപി എംഎല്‍എമാര്‍: ചിത്രങ്ങള്‍ പുറത്ത് • ഇ വാർത്ത | evartha
National

വിധാന്‍ സൗധയോ, ‘സത്ര’മോ ?: സഭയ്ക്കുള്ളില്‍ ഉണ്ടും ഉറങ്ങിയും ബിജെപി എംഎല്‍എമാര്‍: ചിത്രങ്ങള്‍ പുറത്ത്

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുന്നതിന്റെ ഭാഗമായി വിധാന്‍ സൗധയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്നലെ രാത്രി കിടന്നുറങ്ങിയത്. അധികാരം നിലനിര്‍ത്താന്‍ വീട് പോലും ഉപേക്ഷിച്ച് നിയമനിര്‍മ്മാണ സഭയില്‍ തന്നെ തീറ്റയും കുടിയും കിടപ്പും നടത്തിയ എംഎല്‍എമാര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

വിധാന്‍ സൗധയിലെ ഇരിപ്പിടങ്ങളും സൗകര്യമുള്ള മറ്റിടങ്ങളും ബി.ജെ.പി. എം.എല്‍.എ.മാര്‍ കൈയടക്കിയതോടെ സമയാസമയം കുടിവെള്ളമെത്തിക്കാനും ആവശ്യമായ സൗകര്യമൊരുക്കാനും ജീവനക്കാരാണ് ബുദ്ധിമുട്ടിലായത്.

വിശ്വാസവോട്ട് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വെള്ളിയാഴ്ച സഭ ചേരുന്നതുവരെ വിധാന്‍ സൗധയില്‍ തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച വ്യക്തമാക്കിയത്.