വിശ്വാസ വോട്ടെടുപ്പ്: സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ബി.എസ് യെദിയൂരപ്പ • ഇ വാർത്ത | evartha
Breaking News

വിശ്വാസ വോട്ടെടുപ്പ്: സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ബി.എസ് യെദിയൂരപ്പ


കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ തുടരുമോ വീഴുമോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. വിശ്വാസ വോട്ടെടുപ്പ് നടക്കാനാരിക്കെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും ബിജെപി എംഎല്‍എമാരും റിസോര്‍ട്ടുകളില്‍ നിന്ന് നിയമസഭയിലേക്ക് എത്തിത്തുടങ്ങി.

വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. നൂറില്‍ താഴെ എംഎല്‍എമാരുടെ പിന്തുണ മാത്രമേ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.