കല്യാണ്‍ ജൂവലേഴ്സ് നാല് പ്രദേശിക വിപണികള്‍ക്കായി പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാരെ നിയമിച്ചു; മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

single-img
18 July 2019

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരെ കൂടി നിയമിച്ചു.

പൂജ സാവന്ത്
കിഞ്ചാല്‍ രാജ്പ്രിയ
വാമിക്വ ഗാബി
റിത്താഭാരി ചക്രബര്‍ത്തി

മഹാരാഷ്ട്രയില്‍ പൂജ സാവന്ത്, ഗുജറാത്തില്‍ കിഞ്ചാല്‍ രാജ്പ്രിയ, പഞ്ചാബില്‍ വാമിക്വ ഗാബി, പശ്ചിമ ബംഗാളില്‍ റിത്താഭാരി ചക്രബര്‍ത്തി എന്നിവരെയാണ് പുതിയ ബ്രാന്‍ഡ്അം ബാസിഡര്‍മാരായി നിയമിച്ചത്.

മികച്ച കഴിവുകളുള്ള ഈ ജനപ്രിയ താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്നത് കല്യാണ്‍ ജൂവലേഴ്സിന് നിലവിലുള്ള ഉപയോക്താക്കളുമായും ഭാവിയില്‍ ഉപയോക്താക്കളാകാന്‍ സാധ്യതയുള്ളവരുമായും കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കും.

കൂടുതല്‍ പ്രാദേശികമായ സാഹചര്യങ്ങളില്‍ വില്‍പ്പനയും സേവനവും ആശയവിനിമയവും നടത്തുന്നതിനാണ് കല്യാണ്‍ ജൂവലേഴ്സ് ശ്രദ്ധിക്കുന്നത്. ബ്രാന്‍ഡിന്‍റെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ കരുത്തുപകരും.

അതാത് വിപണികളിലെ പ്രചാരണപരിപാടികളിലും ഉപയോക്തൃകേന്ദ്രീകൃത പരിപാടികളിലും ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ പങ്കാളികളാകും.

കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍

മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലെ പ്രമുഖ താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായി കല്യാണിനോപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

പുതിയ പങ്കാളിത്തത്തിലൂടെ കൂടുതല്‍ ഉപയോക്താക്കളുമായി ഇടപെഴകുന്നതിനും ഇന്ത്യയിലെങ്ങും വളര്‍ച്ച നേടുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്.

പ്രചാരണപരിപാടികളില്‍ കൂടുതല്‍ മൂല്യം ഉറപ്പാക്കുന്നതിന് പ്രാദേശിക അംബാസിഡര്‍മാര്‍ വഴിതെളിക്കും. വധുക്കള്‍ക്കുള്ള ആഭരണശേഖരമായ മുഹൂര്‍ത്ത് പോലെ പ്രാദേശികമായി കൂടുതല്‍ പ്രാമുഖ്യമുള്ളതും കൂടുതല്‍ സ്വീകാര്യവുമായ ആഭരണശേഖരവും സ്റ്റോറുകളും അവതരിപ്പിക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നാഗാര്‍ജുന, തമിഴ്നാട്ടില്‍ പ്രഭു, കര്‍ണാടകയില്‍ ശിവരാജ് കുമാര്‍, കേരളത്തില്‍ മഞ്ജു വാര്യര്‍ എന്നീ ബ്രാന്‍ഡ് അംബാസിഡര്‍മാരിലൂടെ ദക്ഷിണേന്ത്യയില്‍ പ്രാദേശികബന്ധം ഊട്ടിയുറപ്പിക്കാന്‍ കല്യാണ്‍ ജൂവലേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോള ബ്രാന്‍ഡ് അംബാസിഡര്‍മാരായി തുടരും.

കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളിലൊന്നായി മാറിക്കഴിഞ്ഞു. യുഎഇ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും കല്യാണ്‍ ജൂവലേഴ്സ് ശക്തമായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, യുപി, ബീഹാര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലായുള്ള 103 ഷോറൂമുകളുള്‍പ്പെടെ ആഗോളതലത്തില്‍ 137 ഷോറൂമുകളുടെ വിപണന ശൃംഖലയും 650 മൈ കല്യാണ്‍ ഉപഭോക്തൃസേവന കേന്ദ്രങ്ങളുടെ ശൃംഖലയും കല്യാണ്‍ ജൂവലേഴ്സിന് ഉണ്ട്.