മധ്യപ്രദേശ് പോലീസിലെ നായകൾക്ക് കൂട്ട സ്ഥലം മാറ്റം നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍; പ്രതിഷേധവുമായി ബിജെപി • ഇ വാർത്ത | evartha
National

മധ്യപ്രദേശ് പോലീസിലെ നായകൾക്ക് കൂട്ട സ്ഥലം മാറ്റം നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍; പ്രതിഷേധവുമായി ബിജെപി

മധ്യപ്രദേശിലെ പോലീസ് നായകള്‍ക്കും പരിശീലകര്‍ക്കും കൂട്ട സ്ഥലം മാറ്റം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. സംസ്ഥാന പോലീസിലെ 46 നായകളെയും അവയുടെ പരിശീലകരെയുമാണ്‌ സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.

മധ്യപ്രദേശില്‍ ആദ്യമായാണ്‌ ഇത്രയും നായകളെ ഒരുമിച്ച് സ്ഥലം മാറ്റുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഈ കൂട്ട സ്ഥലം മാറ്റത്തെ ‘ട്രാന്‍സ്ഫര്‍ റാക്കറ്റ് എന്നാണ് പ്രതിപക്ഷമായ ബിജെപി വിശേഷിപ്പിച്ചത്. പ്രധാനമായും ഭോപ്പാല്‍, സദ്‌ന, ഹൊഷന്‍ഗാബാദ് എന്നീ സ്ഥലങ്ങളിലെ നായകള്‍ക്കാണ് ട്രാന്‍സ്ഫര്‍ ലഭിച്ചത്.

മുഖ്യമന്ത്രിയായ കമല്‍നാഥിന്‍റെ വസതിയിലെ നായകളെ മാറ്റുന്നതിനെ ഭാഗമായാണ് നടപടിയെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. ഈ ആറു മാസത്തിനിടെ അന്‍പതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാരെ മധ്യപ്രദേശില്‍ സ്ഥലം മാറ്റിയിരുന്നു. അതില്‍ തന്നെ ചിലരെ മൂന്നും നാലും തവണ സ്ഥലം മാറ്റി.