കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നും സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

single-img
13 July 2019

കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിന് ഏകദേശം രണ്ടാഴ്ചത്തെ പഴക്കമുണ്ട്. കത്തിക്കരിഞ്ഞ നിലയിൽ ക്യാൻസർ വാർഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.വിവരം അറിഞ്ഞ ഉടന്‍ കോട്ടയം എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.

മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നതിനാലും തലയുടെഭാഗം കത്തിച്ചിരുന്നതിനാലും തലയോട്ടിടയടക്കം പുറത്ത് വന്ന അവസ്ഥയിലാണ്. ഇന്ന് ഉച്ചയോട് കൂടി ക്യാൻസർ വാർഡിന് സമീപത്ത് മാലിന്യകൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെത്തിയ ശുചീകരണ ത്തൊഴിലാളികളാണ് ദുർഗന്ധം വമിക്കുന്ന പെട്ടി കണ്ടത്. തുടര്‍ന്ന് ഇവർ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ 50 വയസിന് താഴെയുള്ള ഒരു സ്ത്രീയുടെ മൃതദേഹമാണെന്നാണ് അനുമാനിക്കുന്നത്.