താന്‍ ഉയര്‍ത്തുന്ന ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു; ആർഎസ്എസിനും ബിജെപിക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി • ഇ വാർത്ത | evartha
Latest News, National

താന്‍ ഉയര്‍ത്തുന്ന ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു; ആർഎസ്എസിനും ബിജെപിക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ആർഎസ്എസിനും ബിജെപിയ്ക്കും തന്റെ ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചന് നന്ദി പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി ട്വിറ്ററിൽ. താൻ ഇപ്പോൾ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയ മറ്റൊരു കേസില്‍ പെട്ട് അഹമ്മദാബാദിലാണുള്ളത്. തന്റെ ആശയ പോരാട്ടത്തനായി ഇത്തരം അവസരങ്ങള്‍ ഒരുക്കി തരുന്നതിന് ആര്‍എസ്എസ്-ബിജെ.പി പാര്‍ട്ടികളോട് നന്ദി അറിയിക്കുകയാണെന്ന് ട്വിറ്ററില്‍ എഴുതിയ രാഹുല്‍, സത്യം വിജയിക്കുമെന്നും ഒടുവിലായി സൂചിപ്പിച്ചു.

വിവിധ അപകീർത്തി കേസുകളിൽ ഏറ്റവുമൊടുവിലായി അഹമ്മദാബാദ് കോടതിയിൽ നിന്നുമാണ് രാഹുൽ ഗാന്ധി ജാമ്യത്തിലിറങ്ങിയത്. രാജ്യത്തെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ ബാങ്ക് അഴിമതി നടത്തിയെന്ന ആരോപണത്തിനെതിരെ, ബാങ്ക് നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചത്. അതേപോലെ ഗൗരി ലങ്കേഷ് വധത്തിൽ ബിജെപിക്കും ആർഎസ്എസിനും പങ്കുണ്ടെന്ന് പറഞ്ഞതിന് ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിൽ രാഹുൽ കുറ്റക്കാരനല്ലെന്ന് നേരത്തെ മുംബെെ കോടതി വ്യക്തമാക്കിയിരുന്നു.

ഈ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളൻമാർക്കും മോദിയെന്ന പേരുണ്ടെന്ന് പറഞ്ഞതിന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി രാഹുലിനെതിരെ പാറ്റ്ന കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസിൽ കഴിഞ്ഞ ജൂലെെ ഏഴിനാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചത്.