ആലപ്പുഴയില്‍ ചാക്കിനുള്ളില്‍ കെട്ടിയ നിലയില്‍ വടിവാളുകളും വെട്ടുകത്തിയും ഓടയ്ക്കുള്ളില്‍ കണ്ടെത്തി

single-img
11 July 2019

ആലപ്പുഴയിലെ കായംകുളത്തുനിന്നും ചാക്കില്‍ കെട്ടിയ നിലയിൽ ഓടയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. കായംകുളത്ത് ഫയർസ്റ്റേഷന് സമീപമുള്ള ഇടറോഡിലെ ഓടയില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്. നഗരസഭയിലെ നാലാം വാര്‍ഡില്‍ കുന്നയ്യത്ത്‌ നൂറാട്ട് റോഡരുകില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍.

പ്രദേശത്തെ പുരയിടത്തില്‍ ശുചീകരണം നടത്തി കൊണ്ടിരുന്നവരാണ് ചാക്കിനുള്ളില്‍ വടിവാളുകളും വെട്ടുകത്തിയും കണ്ടെത്തിയത്. ഇതോടൊപ്പം നിരവധി മദ്യ കുപ്പികളും ലഭിച്ചിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന്സ്ഥലത്തെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ മനാഫും നാട്ടുകാരും പോലീസില്‍ അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആയുധങ്ങള്‍ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.