കൈകളിൽ തോക്ക്; ​ഐറ്റം ​ഗാനത്തിന് ചുവടുവച്ച് ബിജെപി എംഎൽഎ

single-img
10 July 2019

രണ്ട് കൈകളിലും കൈകളിലും തോക്കുമായി ബോളിവുഡ് ​ഐറ്റം ​ഗാനത്തിന് ചുവടുവച്ച് ബിജെപി എംഎൽഎ പ്രണവ് ചാമ്പ്യൻ. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അനുയായികളോടൊപ്പമാണ് എം.എല്‍.എയുടെ പ്രകടനം. ഡാൻസിനിടെ കയ്യിലുണ്ടായിരുന്ന തോക്ക് അനുയായിയുടെ കയ്യില്‍ കൊടുക്കുന്നുതും ഗ്ലാസില്‍ മദ്യത്തിന് സമാനമായ ദ്രാവകം പകര്‍ന്ന് അത് കുടിക്കുന്നതും കാണാം.

ഇദ്ദേഹത്തിന് അല്ലാതെ ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇങ്ങനെ ചെയ്യാനാകില്ലെന്ന് അണികള്‍ പറയുമ്പോള്‍ ഉത്തരാഖണ്ഡില്‍ തന്നെയല്ല ഇന്ത്യയില്‍ ആര്‍ക്കും ഇത് പറ്റില്ലെന്നായിരുന്നു ഇതിന് ബി.ജെ.പി എം.പി മറുപടി നല്‍കുന്നത്. പക്ഷെ സംഭവത്തിന്റെ വീഡിയോ പുറത്തായതിന് പിന്നിലെ വിഷയം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. എം.എല്‍.എ ഉപയോഗിക്കുന്ന തോക്കിന് ലൈസന്‍സുണ്ടോ എന്ന കാര്യങ്ങളുള്‍പ്പെടെ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.