ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കും

single-img
9 July 2019

ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ പദ്ധതിയുണ്ടെന്നു ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. അപകടങ്ങൾ കുറയ്ക്കുകയാണു ലക്ഷ്യം. കൂടാതെ ടയർ നിർമിക്കാൻ ഉപയോഗിക്കുന്ന റബറിൽ സിലിക്കൺ കലർത്താൻ നിർമാതാക്കളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

സിലിക്കൻ മിശ്രിത ടയറിൽ വായുവിനു പകരം നൈട്രജൻ നിറച്ചാൽ, ചൂടു കൂടുന്നതു മൂലം ടയറുകൾ പൊട്ടി അപകടമുണ്ടാകുന്നതു തടയാനാകുമെന്നാണു പ്രതീക്ഷ.