നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണ്‍ ചോര്‍ത്തുന്നു; പിന്നില്‍ ഇടുക്കി മുന്‍ എസ്പി

single-img
9 July 2019

Support Evartha to Save Independent journalism

നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. ഇടുക്കി മുന്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ ഫോണ്‍ ചോര്‍ത്തിയെന്നാണു പരാതി.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരെയൊക്കെയാണു വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണു പ്രധാനമായും ചോര്‍ത്തിയതെന്നാണു സൂചന. ഫോണ്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോലും ഫോണ്‍ ഉപയോഗിക്കാത്ത സ്ഥിതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ ഫോണ്‍ കോളുകളും ചോര്‍ത്തിയതായ് ആരോപണമുണ്ട്. കഴിഞ്ഞ മാസം 12 മുതല്‍ 16 വരെ നെടുങ്കണ്ടം സ്റ്റേഷനില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ഫോണുകളിലെ സംഭാഷണമാണു ചോര്‍ത്തിയത്. കസ്റ്റഡി മരണത്തെ തുടര്‍ന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആരെയൊക്കെ വിളിച്ചുവെന്നറിയുന്നതിനായിരുന്നു ഇത്.