‘ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്’: വീഡിയോ പുറത്തുവിട്ട് ഇഷ ഗുപ്ത

single-img
8 July 2019

തനിക്കെതിരെ അപമര്യാദയായി പെരുമാറിയ വ്യക്തിയുടെ വീഡിയോ പുറത്തുവിട്ട് നടി ഇഷ ഗുപ്ത. ഡിന്നറിന് വേണ്ടി ഒരു ഹോട്ടലില്‍ എത്തിയതായിരുന്നു ഇഷ. അതിനിടെയാണ് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ നടിയോട് മോശമായി പെരുമാറിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ വീഡിയോ പുറത്തുവിട്ടത്.

ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസ്സിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം എന്ന ആവശ്യമറിയിച്ചാണ് വീഡിയോ ഷെയര്‍ ചെയ്തത്. ‘എന്നെപ്പോലുള്ള ഒരാള്‍ പൊതുസ്ഥലത്ത് ഇത്തരം അനുഭവങ്ങള്‍ നേരിടുകയാണെങ്കില്‍ മറ്റു പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? രണ്ട് സുരക്ഷാ ഉദ്യോസ്ഥര്‍ അവിടെ ഉണ്ടായിട്ടുപോലും ഞാന്‍ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്”, ഇഷ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

https://www.youtube.com/watch?time_continue=39&v=b2AqXYbx-KU