കായംകുളം എംഎല്‍എയുടെ മുന്‍ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

single-img
8 July 2019

കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് കെ.ആര്‍. ഹരി ആത്മഹത്യ ചെയ്തു. മലപ്പുറം ജില്ലയിലെ എടക്കരയില്‍ കെ.എസ്.ഇ.ബി ഓവര്‍സിയറായിരുന്നു. ജോലി സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഹരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ കെ.എസ്.ഇ.ബി. ഓഫീസിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടനാട് തകഴി സ്വദേശിയായ ഹരി സി.പി.എം പ്രവര്‍ത്തകനായിരുന്നു. എസ്.എഫ്.ഐയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രതിഭയും കെ.ആര്‍ ഹരിയും 2001 ഫെബ്രുവരിയിലാണ് വിവാഹിതരായത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 10 വര്‍ഷമായി അകന്നു കഴിഞ്ഞിരുന്ന പ്രതിഭ, 2018ല്‍ ആലപ്പുഴ കുടുംബകോടതി വഴി വിവാഹമോചനം നേടി. ഇവര്‍ക്ക് ഒരു മകനുണ്ട്.