സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8% കൂട്ടി

single-img
8 July 2019

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചു.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലാകും. 2019- 22 കാലത്തേക്കാണു വര്‍ധന. ഇതിനു മുന്‍പ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കില്‍ യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെയാണ് അന്നു വര്‍ധിപ്പിച്ചത്.