‘83’ എന്ന ചിത്രത്തിൽ കപിലായി രൺവീർ സിങ്; ഫസ്റ്റ് ലുക്ക് പുറത്ത്

single-img
7 July 2019
ranveer-kapil

മുംബൈ ∙ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ‘83’ എന്ന ചിത്രത്തിൽ കപിൽ ദേവായി വേഷമിടുന്ന രൺവീർ സിങ് തന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 34 ാം പിറന്നാൾ ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി രൺവീർ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുക്കോൺ ആണ്. രൺവീറിന്റെയും ദീപികയുടെയും വിവാഹശേഷം ആദ്യമായി ഇരുവരും ഒന്നിക്കുന്ന ‘83’ അടുത്ത ഏപ്രിലിൽ റിലീസ് ചെയ്യും.