ഗുജറാത്തിൽ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് എംഎൽഎമാർ റിസോർട്ടിൽ

single-img
5 July 2019

ഗുജറാത്തിൽ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ്. അമിത് ഷായും സ്‌മൃതി ഇറാനിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിച്ച ഒഴിവിലേക്കാണ് മൽസരം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം രണ്ടു സീറ്റിലും രണ്ടുസമയത്താണ് വോട്ടെടുപ്പ്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഒബിസി നേതാവ് ജുഗൽ താക്കൂറുമാണ് ബിജെപി സ്ഥാനാർഥികൾ. മുൻ എംഎൽഎ ചന്ദ്രിക ചുഡസാമയും, ഗൗരവ് പാണ്ഡ്യയും കോൺഗ്രസ്സിനായി മൽസരിക്കും.

182 അംഗ നിയമസഭയിൽ 100 അംഗങ്ങൾ ഉള്ള ബിജെപിക്ക് വെവ്വേറെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇരു  സീറ്റുകളിലും ജയിക്കാനാകും. എന്നാലും, ചാക്കിട്ടുപിടുത്തം ഭയന്ന് കോണ്ഗ്രസ്സ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 71 എംഎൽഎമാരിൽ 65 പേരെയാണ് ഇന്നലെ രാത്രിയോടെ മാറ്റിയത്. 88 വോട്ടാണ് ഒരു സീറ്റിൽ ജയിക്കാൻ വേണ്ടത്.